Saturday, November 17, 2007

മണ്ഡലക്കാലവും അലഗലസലമായും

ഇന്നു വൃശ്ചികം 1

നല്ലൊരു ദിവസം നോക്കി പുനരുജ്ജീവനം ആകാമെന്നു വച്ചു

പല നല്ല ഓര്മ്മകളാണെനിക്കു ഈ മാസത്തില് ... അച്ഛന്റെ കൂടെ മലയ്ക്ക് പോയതും .. - ആ യാത്രയില് തൃപ്രയാറു രാമ്ക്ഷേത്രത്തിലു തണുത്ത രാത്രിയില് രാമനാമവും സ്വാമി ശരണവുമായി ഉറങ്ങിയതും ... ബസ്സു മുഴുവന് ഭക്തിഗാനങ്ങളും......

മണ്ഡലക്കാലമായാല് പൊതുവേ ഒരു ഭക്തി നിര്ഭരമായ അന്തരീക്ഷമാണെവിടെയും ... ശനിയാഴ്ച അയ്യപ്പക്ഷേത്രത്തിലു പ്രത്യേകിച്ചും .. പിന്നെ എല്ലാ കൊല്ലവും ഒരു ശനിയാഴ്ച അഖണ്ഡ നാമയജ്ഞവും...

ഭൂതനാഥ സദാനന്ദ
സര് വ്വ ഭൂതദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്തേ തുഭ്യം നമോനമഃ


അതു പറഞ്ഞപ്പോഴാണ് കുഞ്ഞനെ ഓര്ത്തതു... ഏല്ലാ ഗ്രാമത്തിനുമെന്ന പോലെ അവിടെയുമുണ്ടായിരുന്നു ഒരു പ്രാന്തന് .. കുഞ്ഞന് .... ഒരു ദിവസം രാവിലെ തൊട്ടു രാത്രി വരേ നാമയജ്ഞം കേട്ടതിന്റെ ഫലമാവണം പിറ്റേന്നു കുഞ്ഞനും അതു പാടി നടക്കാന് തുടങ്ങി .. പക്ഷെ ഒരു വ്യത്യാസം

അലഗലസലമാ നമോനമ ... !

No comments: