Monday, August 27, 2007

ഓണച്ചിന്ത(ു)കള്

കഴിഞ്ഞ കൊല്ലം ഓണത്തിനു നാട്ടിലായിരുന്നു ... 5 കൊല്ലങ്ങള് കഴിഞ്ഞ് വലിയ പ്രതിക്ഷയോടെ പോയി നിരാശനായി .....

കുട്ടിക്കാലത്തെപ്പൊഴൊ... ഓര്‍മ്മയുണ്ട് ഓണക്കാലത്താ ഗ്രാമത്തിലു വെള്ളം നിറഞ്ഞ പാടത്തു വാഴത്തണ്ടു കൊണ്ടു ചങ്ങാടമുണ്ടാക്കി മത്സരം നടത്താറുണ്ടായിരുന്നു .... കാവിന്റെ മുന്നിലുള്ള വിശാലമായ പറംബില് പകിടകളിയൊ ചുരുങ്ങിയത് ക്രിക്കറ്റോ കളിക്കുമായിരുന്നു.......

ഇന്നിപ്പോ എല്ലാരും ടീവീടെ മുന്നില്.. :-( ... അല്ലെ ഏതേലും ക്ലബ്ബിന്റെ പരിപാടിയില്....

ഇക്കൊല്ലം അമേരിക്കയിലുരുന്നു ചേച്ചി വച്ച അവിയലും കാളനും എലിശ്ശേരിയും പായസുമെല്ലാം കൂട്ടി സദ്യ കഴിക്കുമ്ബോള് നാട്ടിലെ ഉറ്റവരടുത്തില്ല എന്നൊരു ദുഖം മാത്രം ....

1 comment:

സഹയാത്രികന്‍ said...

ഉം...എന്താ ചെയ്യാ മാഷേ...എല്ലാം ഓരോ യോഗങ്ങള്‍... എന്തായലും ചേച്ചി വച്ചു തന്ന ഓണസദ്യ കഴിച്ചൂലോ... അതന്നെ ഒരു സന്തോഷല്ലേ...
ആശംസകള്‍...

(തേങ്ങ മുന്നേ അടിച്ചുട്ടോ...)